സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴക്കാണ് സാധ്യത. പുതിയ മുന്നറിയിപ്പ് പ്രകാരം കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

