കൊയിലാണ്ടിയിൽ നടക്കുന്ന 43 മത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന 43 മത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനത്തിൽ പങ്കെടുത്തത്.
മുൻ എം.എൽ.എ പി.വിശ്വൻ അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രൻ, എൽ.ജി.ലിജീഷ്, സി.കെ.മനോജ് എന്നിവർ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതം പറഞ്ഞു.

2025 ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് 43 ആമത് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത്. പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ വിദേശ താരങ്ങൾ ഉൾപ്പെടെ അറിയപ്പെടുന്ന നിരവധി താരങ്ങൾ പങ്കെടുക്കും. പ്രധാന ടൂർണമെണ്ടിനോടൊപ്പം പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തി മറ്റൊരു ടൂർണമെൻ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നമ്പർ: 9447634382, 9400905981.

Leave a Reply

Your email address will not be published.

Previous Story

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കൽ – ഡിസംബര്‍ 14 വരെ

Next Story

ചെങ്ങോട്ടുകാവ് മനത്താംകണ്ടി പുഷ്പ അന്തരിച്ചു

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി