മേപ്പയ്യൂർ: കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷഭൂമിയായ പുറക്കാമല കരിങ്കൽ ഖനന മേഖലയിൽ വ്യാഴാഴ്ച നടന്ന ബഹുജന മാർച്ചിനു ശേഷം സമരസമിതി പ്രവർത്തികനും ആർ.ജെ.ഡി സംസ്ഥാന നേതാവുമായ കെ. ലോഹ്യയുടെ വീടിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. രാത്രി 2 മണിക്ക് ശേഷമാണ് ബൈക്കിൽ വന്ന ആളുകൾ കല്ലെറിഞ്ഞതെന്ന് ലോഹ്യ പറഞ്ഞു.വീടിന്പുറത്തിട്ടകസാരകളിലും
ഭിത്തിയിലുമാണ് പാറക്കല്ലുകൾ പതിച്ചത്. കുടുംബം മേപ്പയ്യൂർ പോലിസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പോലിസ് രാത്രി മുഴുവൻ വീടിന് നിരീക്ഷണം ഏർപ്പെടുത്തി. പുറക്കാമല കരിങ്കൽ ഖനന നീക്കത്തിനെതിരെ ലോഹ്യയടക്കമുള്ള മുഖാധാരാ രാഷ്ട്രീയ പ്രവർത്തകർ കുറേ നാളുകളായി സമരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബഹുജന മാർച്ചിൽ അഭൂതപൂർവമായ തരത്തിൽ ആ ബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തിരുന്നു. ഇതിനിടെ സമരസമിതിയുടെ പന്തൽ രാത്രിയുടെ മറവിൽ തകർക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെശക്തമായപ്രതിഷേധമുയരുകയും വെള്ളിയാഴ്ച പുറക്കാമല ധർണ പേലീസ് തടയുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ രാത്രി വീടിന് നേരെ കല്ലേറുണ്ടായത്. അതിനിടെയാണ്
കെ.ലോഹ്യയുടെ വീടിനെതിരെയുള്ള പാതിരാ ആക്രമണത്തിൽ ആർ.ജെ.ഡി. അപലപിച്ചു.കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് നേതാക്കൾപറഞ്ഞു. അന്വേഷണം വേഗത്തിലാക്കാനും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരാനും നടപടികളുണ്ടാവണമെന്നും ആർജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ ,കൃഷ്ണൻ കീഴലാട്, വി.പി. ദാനിഷ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, പുതുശ്ശേരി ബാലകൃഷ്ണൻ, ഇ.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.