നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വി ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.എം സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ് ആശംസയർപ്പിച്ചു. കൂട്ടായ്മ കൺവീനർ ഡോ. ദിനീഷ് ബേബി സ്വാഗതവും ജോ:കൺവീനർ ടി കെ മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് മുന്നൂറോളം പേർ ക്യാമ്പിൽ പരിശോധന നടത്തി.

