സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട് കലാലയം നാടക പ്രവർത്തക സംഗമം നടത്തി. കലാലയം അവതരിപ്പിച്ച 35 ഓളം പ്രഫഷനൽ – അമേച്വർ നാടകങ്ങളിലെ അഭിനേതാക്കളും പിന്നണി പ്രവർത്തകരുമാണ് സംഗമത്തിൽ പങ്കെടുത്തത്. സർഗവനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു. സുനിൽ തിരുവങ്ങൂർ കലാകാരന്മാരെ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ശിവദാസ് കരോളി, കെ ശ്രീനിവാസൻ ,പി കെ ശാന്ത എന്നിവർ സംസാരിച്ചു. സി വി ബാലകൃഷ്ണൻ, കൃഷ്ണദാസ് ബാലുശ്ശേരി, പ്രേംകുമാർ വടകര, രമേഷ് കാവിൽ, ചന്തു ബാബുരാജ്, പി കെ വേലായുധൻ ,വിൽ സ്വരാജ് സതീഷ് പേരാമ്പ്ര എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.








