2024 ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ? ചാരവശാലുളള ഫലം: തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യന്‍, കോയമ്പത്തൂര്‍

അശ്വതി:
അശ്വതി നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ ഗ്രഹങ്ങള്‍ അനുകൂല ഭാവത്തില്‍. ധനവരവ്, പുതു സംരംഭങ്ങള്‍ തുടങ്ങും. വീട്ടില്‍ പരസ്പര ഐക്യം കുറയും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഭൂമി അധീനതയില്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യത, വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയം,ഉപരി പഠന സാധ്യത തെളിയും. നേത്രരോഗം, തലവേദന എന്നിവയ്ക്ക് സാധ്യത. ഗണപതിയെ പ്രാര്‍ത്ഥിക്കുക. ദാമ്പത്യ ഐക്യത്തിനും, വിവാഹ തടസ്സം മാറാനും തിങ്കളാഴ്ച ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉമാമഹേശ്വരി പൂജ ചെയ്യുക. ശിവക്ഷേത്ര ദര്‍ശനം നടത്തുക.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് സുഖഭോഗങ്ങള്‍ ലഭിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. പൂര്‍വ്വിക സ്വത്ത് അനുഭവിക്കാനാവും. സ്വത്തിന്റെ ക്രയം വിക്രിയം നടക്കും. ആരോഗ്യം തൃപ്തികരം. ദാമ്പത്യ സുഖം. ശത്രുക്കളുമായി രമ്യതയിലെത്തും. ജോലി ലഭിക്കാന്‍ സാധ്യത. ഗവേഷകര്‍ക്ക് നല്ല സമയം. മേലുദ്യോഗസ്ഥര്‍ ജോലിയില്‍ തടസ്സമാകും. ചൊവ്വ നാലില്‍ നീചരാശിയിലായത് ശ്രദ്ധിക്കണം. വാഹനങ്ങള്‍ ശ്രദ്ധയോടെ ഓടിക്കണം. വീട്ടില്‍ കലഹങ്ങള്‍ വരാതിരിക്കാനും ജാഗ്രത വേണം. മാസം ഒടുവിലോടെ പരിശ്രമങ്ങള്‍ വിജയിക്കും. മനസമാധാനം, ആരോഗ്യം തൃപ്തികരം. മഹാലക്ഷ്മിയെ നന്നായി പ്രാര്‍ത്ഥിക്കുക.


കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പുരോഗതി. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നന്നായി ക്ലേശിക്കേണ്ടി വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെല്ലുവിളികളെ നേരിടും. കലാപരമായ പ്രകടനത്തിന് അവസരം ലഭിക്കും. ഭൂമി ക്രയവിക്രയം സാധ്യമാകും. ഇടപാടുകളില്‍ ലാഭം. കൂട്ടുകച്ചവടവും ബിസിനിസും വിപുലീകരിക്കും. സുഖഭോഗം ലഭിക്കും. മറ്റുളളവരുടെ ചിലവില്‍ സുഖം അനുഭവിക്കും. ചില സുഹൃത്ത് ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മനക്ലേശം കുറയ്ക്കാന്‍ ധര്‍മ്മ ദൈവങ്ങളെ ധ്യാനിക്കുക. സൂര്യ ഭഗവാനെ പ്രാര്‍ത്ഥിക്കുക. ശിവന് ജലധാര നടത്തുക.


രോഹിണി
രോഹിണി നക്ഷത്രക്കാര്‍ കടബാധ്യതയില്‍ നിന്ന് ക്രമേണ മോചിതരാകും. ബിസിനസ്സിനായി യാത്രകള്‍ വേണ്ടി വരും. ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തിന് ശ്രമിച്ചാലും പെട്ടെന്ന് നടക്കില്ല. കൂട്ടുകച്ചവടത്തില്‍ മടി കാണിക്കും. വ്യാപാരം മന്ദഗതിയിലായാലും നഷ്ടം സംഭവിക്കില്ല. ജോലി ലഭിക്കാന്‍ സാധ്യത. വ്യവഹാരങ്ങളില്‍ വിജയം. സഹോദര ഗുണം ലഭിക്കും. ബന്ധുക്കള്‍ അനുകൂലമായി പ്രതികരിക്കും. പ്രണയ തടസ്സങ്ങള്‍ ഉണ്ടാവും. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക. വിഷ്ണുവിന് പാല്‍പായസം കഴിപ്പിക്കുക. ഭഗവാന്റെ നക്ഷത്രത്തില്‍ ഇഷ്ടകാര്യങ്ങള്‍ സമര്‍പ്പിക്കുക.


മകീര്യം
തൊഴില്‍ രംഗത്ത് മത്സരം കുറയും. സ്വയം തൊഴില്‍ മേഖലയില്‍ ഉന്നതി. സര്‍ക്കാര്‍ കരാര്‍ ലഭിക്കും. ജോലിയില്‍ സമ്മര്‍ദ്ദം കുറയും. എല്ലാറ്റിലും ആശ്വാസം പ്രകടമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. യുവാക്കള്‍ക്ക് തൊഴിലവസരം. വരുമാനത്തേക്കാള്‍ ചെലവേറും. ഗൃഹ നിര്‍മ്മാണം ആരംഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. വിവാഹ കാര്യത്തില്‍ തീരുമാനം. രോഗം കൂടാന്‍ സാധ്യത. പൊതുവെ മനസ്സമാധാനക്കുറവ്, മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക.

തിരുവാതിര
സ്ഥാനമാനങ്ങള്‍ ലഭിക്കും. വ്യാപാര രംഗത്ത് നേട്ടം. ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റും. സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിക്കണം. പരുക്കന്‍ ഭാഷ പാടില്ല. വളരെ ശ്രദ്ധിക്കണം. സംസാരം ഉറ്റവരെ പോലും ശത്രുക്കളാക്കും. ദാമ്പത്യസുഖം കൂടിയും കുറഞ്ഞുമിരിക്കും. പങ്കാളിക്ക് അസുഖം വരാന്‍ ഇടയാവും. യാത്രാക്ലേശം കിണര്‍, കുളം തുടങ്ങിയ ജലാശയങ്ങളില്‍ വീണു വളര്‍ത്തു മൃഗങ്ങള്‍ക്ക് നാശം വരാന്‍ സാധ്യത. മാസമൊടുവിലോടെ ആരംഭിച്ച സംരംഭങ്ങള്‍ പുരോഗമിക്കും. മനസുഖം കുറയും. അധ്യാപകര്‍ക്ക് സ്ഥലമാറ്റ സാധ്യത. ശിവനെ പ്രാര്‍ത്ഥിക്കുക. ജലധാര, പിന്‍വിളക്ക് നടത്തുക.

പുണര്‍തം
പ്രവര്‍ത്തന മേഖലയില്‍ വിജയം. തൊഴില്‍ നേട്ടം, ജോലി സ്ഥിരത കൈവരും. ഉപതൊഴിലുകളില്‍ ഏര്‍പ്പെട്ട് വരുമാനം വര്‍ദ്ധിപ്പിക്കും. കരാര്‍ ജോലികളില്‍ ലാഭ. കുടുംബ ജീവിതം സ്വസ്ഥമാകും. പണച്ചെലവേറും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അധ്യാപകര്‍, നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് നേട്ടം. വിദ്യാര്‍ത്ഥികള്‍ ആലസ്യം വെടിയും. പുതിയ കോഴ്സുകളെ കുറിച്ച് അന്വേഷിക്കും. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് തിരിച്ചു വരും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. ഗുരുവായൂരപ്പന് വിളക്ക്, മാല, പാല്‍പ്പായസം എന്നിവ നടത്തുക.

പൂയം
പലവിധ നേട്ടങ്ങള്‍,സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഹരി വിപണി, ചിട്ടി, ലോട്ടറി എന്നിവയിലൂടെ നേട്ടം. സദസ്സുകളിലും ചര്‍ച്ചകളിലും അംഗീകരിക്കപ്പെടും. യാത്രകള്‍ സഫലമാകണമെന്നില്ല. ചൊവ്വ പൂയം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതിനാല്‍ വികാര വിക്ഷോഭങ്ങള്‍ നിയന്ത്രിക്കണം. എല്ലാറ്റിലും ബുദ്ധിപരമായ തീരുമാനം വേണം. ഗാര്‍ഹിക സംതൃപ്തി കുറയും. ശത്രു ശല്യമേറും. ആത്മീയ കാര്യങ്ങളില്‍ കുടുതല്‍ സമയം ചെലവിടും. ആശുപത്രി വാസത്തിന് സാധ്യത. ദാമ്പത്യ സുഖം കുറയും. അയ്യപ്പന് നീരാജനം.

ആയില്യം
ആത്മവിശ്വാസം കൂടും. സ്ഥലം മാറ്റം ലഭിക്കും. ഏജന്‍സി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധന നേട്ടം. ക്ഷോഭം നിയന്ത്രിക്കണം. കലാമേഖലയിലുളളവര്‍ക്ക് മോശം സമയം. സര്‍ക്കാറുമായി കരാറിലേര്‍പ്പെടുന്നവര്‍ക്ക് നേട്ടം. സല്‍ക്കാരം, വിരുന്ന് എന്നിവയില്‍ പങ്കെടുക്കും. ജീവിത ശൈലി രോഗം കരുതണം.പുതിയ വീട് നിര്‍മ്മാണത്തിന് തുടക്കമിടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നവഗ്രഹ പൂജ, നാഗത്തിന് നൂറും പാലും സമര്‍പ്പിച്ച് അഷ്ട ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഓം ഗണേശായ നമ: എന്ന് 108 തവണ ജപിക്കുക.

മകം
തൊഴില്‍പരമായ നേട്ടം. സമൂഹത്തില്‍ ആദരവ്, സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടു സംരഭങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. യാത്രാക്ലേശം, കിട്ടാക്കടം ലഭിച്ചു തുടങ്ങും. വീടിന്റെ അറ്റകുറ്റ പണിക്കായി ധനം ചെലവിടും. അകാരണമായി മനസ്സ് വ്യാകുലപ്പെടും. ദാമ്പത്യ പ്രശ്നങ്ങല്‍ പരിഹരിക്കപ്പെടും. സ്വയം തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദമേറും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. ഉദര സംബന്ധമായ രോഗ സാധ്യത. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക. ഉമാമഹേശ്വരി പൂജ നടത്തുക.

പൂരം
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. യുക്തി പൂര്‍വ്വം പെരുമാറും. ന്യായമായ ആവശ്യങ്ങള്‍ നിവര്‍ത്തികപ്പെടും. സാമ്പത്തിക രംഗം മെച്ചപ്പെടുമെങ്കെിലും ഇടപാടുകള്‍ ശ്രദ്ധയോടെ ചെയ്യണം. കടബാധ്യതകള്‍ കുറയും. 12ല്‍ ചൊവ്വയുളളതിനാല്‍ ദുര്‍വ്യയത്തിന് സാധ്യത. യാത്രകള്‍ ഏറും. പൊതു പ്രവര്‍ത്തന രംഗം വെല്ലുവിളികള്‍ നിറഞ്ഞതാവും. ചികിത്സാ ചെലവ് കൂടും. കുടുംബ സുഖം കൂടും. ശിവഭജനവും അയ്യപ്പഭജനവും ആവശ്യമാണ്.


ഉത്രം
കന്നിക്കൂറുകാര്‍ക്ക് അനുകൂല കാലം. ചിങ്ങക്കൂറുകാര്‍ക്ക് തൊഴിലില്‍ ശുഷ്‌കാന്തി വേണം. കരാറുകളില്‍ ഏർപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. കന്നി കരൂറുകാര്‍ക്ക് ഗാര്‍ഹിക സമാധാനം അശദ്ധ്ര പാടില്ല. വീട് വിട്ട് നില്‍ക്കേണ്ട സാഹചര്യം. പുതിയ വാഹനം വാങ്ങും. കേതു ജന്മ നക്ഷത്രത്തിലായതിനാല്‍ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പ്രണയികള്‍ക്ക് വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാവും. വീട് വിട്ട് താമസിക്കേണ്ടി വരും. മനസ്സമാധാനം കുറയും. താല്‍ക്കാലിക വരുമാനം ഉണ്ടാക്കിയെടുക്കും. ഔദ്യോഗിക കാര്യങ്ങള്‍ക്ക് കൂടുതല്‍ യാത്ര വേണ്ടി വരും. അയ്യപ്പ ക്ഷേത്ര ദര്‍ശനം. അയ്യപ്പന് നീരാജനം.


അത്തം
ഔദ്യേഗികരംഗത്ത് നേട്ടം. കേതു ജന്മനക്ഷത്രത്തില്‍ നിന്ന് മാറിയതിനാല്‍ നല്ല ഫലം. മനസ്സ് ഏകാഗ്രമാകും. പഠന ഗവേഷണ രംഗത്ത് മുഴുകുന്നവര്‍ക്ക് നല്ല കാലം. ഭൂമിസംബന്ധമായ തടസ്സങ്ങല്‍ നീങ്ങും. ക്രയ വിക്രയം നടക്കും. നവോന്മേഷം ദൃശ്യമാകും. ദാമ്പത്യ ഏകോപനം. സാമ്പത്തിക നില മെച്ചപ്പെടും. വരുമാന സ്രോതസ്സ് പുഷ്ടിപ്പെടും. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. കര്‍മ്മരംഗത്തെ എതിര്‍പ്പുകള്‍ മറികടക്കും. മൂകാംബിക ദേവിയെ പ്രാര്‍ത്ഥിക്കുക. ദര്‍ശനം നടത്തുക.


ചിത്തിര (ചിത്ര)
നക്ഷത്രനാഥനായ ചൊവ്വ നീചരാശിയില്‍ തുടരുന്നതിനാല്‍ ആത്മസംഘര്‍ഷം ഉണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ കയ്യെത്തും ദൂരത്ത് നഷ്ടമാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ചെറുക്കാന്‍ കഴിയാതെയാവും. സിവില്‍ വ്യവഹാരങ്ങള്‍ നീളും. കന്നിക്കൂറുകരായ ചിത്തിര നക്ഷത്രക്കാര്‍ക്ക് നേട്ടമുണ്ടാകും. പുതിയ തൊഴിലവസരം കൈവരും. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും. മേലധികാരികള്‍ അനുകൂലമാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കും. തുലാക്കൂറുകാര്‍ക്ക് ദുരാരോപണങ്ങളെ നേരിടേണ്ടി വരും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ക്ലേശം കൂടും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.


ചോതി
അഷ്ടമത്തിലെ വ്യാഴത്തിന്റെ സഞ്ചാരം ഗുണകരമല്ല. രണ്ടിലെ ബുധന്‍ സംസാരത്തില്‍ പാണ്ഡ്യത്യം നിഴലിക്കും. പല വിഷയത്തിലും താല്‍പ്പര്യമേറും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. ബന്ധുമിത്രാദികളുടെ സഹകരണമുണ്ടാകും. വരവില്‍ കുറവുണ്ടാവില്ല. എന്നാലും ചെലവ് നിയന്ത്രിക്കണം. ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം വേണ്ടി വരും. ആത്മീയ രംഗത്ത് മെച്ചം. ഗൃഹനിര്‍മ്മാണത്തിന് പ്രാരംഭം കുറിക്കും. ഗുരുവായൂരപ്പനെ നന്നായി പ്രാര്‍ത്ഥിക്കുക. അടുത്തുളള വിഷ്ണു ക്ഷേത്ര ദര്‍ശനവുമാവാം.


വിശാഖം
വിശാഖ നക്ഷത്രക്കാര്‍ക്ക് സമ്മിശ്ര ഫലം അനുഭവപ്പെടും. വൃശ്ചികക്കൂറുകാര്‍ക്ക് വ്യാഴവും കേതുവും ശുക്രനും അനുകൂല ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മനസ്സമാധാനവും നേട്ടവും ലക്ഷ്യ പ്രാപ്തിക്ക് നിരന്തര പ്രയ്തനം വേണം. സ്വകാര്യ രഹസ്യങ്ങള്‍ ആരോടും പറയരുത്. കുടംബ പിന്തുണ. അനാവശ്യ ചിന്തകളാല്‍ മനസ്സ് വ്യാകുലപ്പെടും. ഓഹരി പിപണിയില്‍ പണം മുടക്കുന്നവര്‍ ശ്രദ്ധിക്കണം. കരാര്‍ പണികളില്‍ നിന്ന് പ്രതീക്ഷിച്ച ധനാഗമം ഉണ്ടാകില്ല. യന്ത്ര സാമഗ്രികള്‍ വില്‍ക്കാന്‍ നല്ല സമയം. വിഷ്ണുവിനെയും അയ്യപ്പനെയും പ്രാര്‍ത്ഥിക്കുക.


അനിഴം

ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവും. തൊഴില്‍രംഗത്തെ ആശയ കുഴപ്പം തീരും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാഹചര്യം രൂപപ്പെടും. മോശം കൂട്ടു കെട്ടില്‍ നിന്നും പിന്‍വാങ്ങും. ന്യാമമായ വരുമാനം വന്നുചേരും ചെലവ് നിയന്ത്രിക്കും. പഴയ വാഹനം മാറി പുതിയത് വാങ്ങും. ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. കൂട്ടുകച്ചവടത്തില്‍ വളര്‍ച്ച. സഹോദരങ്ങള്‍ ഉദാരമായി പെരുമാറും. ഓഹരി, ഊഹ കച്ചവടം ലോട്ടറി എന്നിവയിലൂടെ നേട്ടം. വിദേശ വിദ്യാഭ്യാസത്തിന് ആലോചിക്കും. ആഘോഷങ്ങളുടെ നടത്തിപ്പില്‍ മുഖ്യ പങ്ക് വഹിക്കും. അയ്യപ്പനെ ധ്യാനിക്കുക. നീരാജനം സമര്‍പ്പിക്കുക. ഹനുമാന്‍ സേവ നടത്തുക.


തൃക്കേട്ട

തൃക്കേട്ടക്കാര്‍ക്ക് ആദിത്യന്റെയും ബുധന്റെയും സഞ്ചാരം അത്ര ഗുണകരമല്ല. ഉദ്ദേശിച്ച കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തില്ല. ശരീര ക്ലേശം, കരുതിവെച്ച ധനം മറ്റാവശ്യങ്ങള്‍ക്ക് ചെലവിടും. ഉപരി പഠനകാര്യത്തില്‍ നല്ല തീരുമാനം കൈക്കൊള്ളും. പഴയ വീട് പുതുക്കി പണിയും. പങ്കാളിത്ത ബിസിനസ്സില്‍ നേട്ടം. രഹസ്യ ഇടപാടുകള്‍ വിജയിക്കും. ശുക്രന്‍ ഇഷ്ടഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പ്രണയികള്‍ക്ക് നല്ല കാലം. എതിര്‍പ്പുകള്‍ മറി കടക്കും. ബുദ്ധിപരമായ കാര്യങ്ങളില്‍ ജയം. നിയമന ഉത്തരവ് ലഭിക്കും. ഉപാസനകള്‍ക്കും സാധനകള്‍ക്കും സമയം ചെലവഴിക്കും. മാതൃകുടുംബാംഗങ്ങള്‍ ശത്രുക്കളായേക്കും. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക. ശനിമന്ത്രം ജപിക്കുക. സുബ്രഹ്മണ്യ സ്വാമിയെ നിത്യവും ഭജിക്കുക.


മൂലം
പ്രായോഗികമായ ചില തടസ്സങ്ങള്‍ നേരിടും. ചിന്തിച്ചു വേണം കാര്യങ്ങള്‍ നേരിടാന്‍. കര്‍മ്മരംഗം സുഖകരമല്ല. രഹസ്യ ശത്രുക്കള്‍ ഉളളതിനാല്‍ തടസ്സങ്ങള്‍ അനുഭവപ്പെടും. അധ്വാനം വിഫലമാകും. ശുക്രന്‍ അനുകൂലമായതിനാല്‍ പ്രണയാനുഭവങ്ങള്‍ ഉണ്ടാവും. കടബാധ്യത തീര്‍ക്കണം. സുഹൃദ് ബന്ധത്തില്‍ ഉലച്ചില്‍. ഓണ്‍ലൈന്‍ ബിസിനസ് ലാഭകരമാകും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക.


പൂരാടം
സുഗമമായ കാര്യങ്ങള്‍ ദുര്‍ഘടമാകും. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ വൈകും. ദാമ്പത്യ ജീവിതം സുഖകരം. വസ്തു തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കും. വൈകാരികമായ പ്രതികരണങ്ങള്‍ കരുതണം. പഠന ചെലവേറും. വിദേശ യാത്രാനുകൂലം. മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതിയില്‍ ഗുണപരമായ മാറ്റം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഗണപതിയെ പ്രാര്‍ത്ഥിക്കുക. ഗണപതി ഹോമം നടത്തുക.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാരിലെ ധനുകൂറുകാര്‍ക്ക് ശരാശരി ഫലം ലഭിക്കും. നേട്ടങ്ങള്‍ക്കായി കൂടുതല്‍ അധ്വാനം വേണം. അധികാരികളും സഹപ്രവര്‍ത്തകരും എതിരാവും. സുഖഭോഗങ്ങള്‍ അനുഭവിക്കും. മകരക്കൂറുകാര്‍ക്ക് വിജയം എളുപ്പം. ഇഷ്ട വസ്തുക്കള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ചെറു സംരംഭങ്ങള്‍ക്ക് തുടക്കമിടും. വസ്തുവ്യാപാരത്തില്‍ ജാഗ്രത വേണം. അമിതമായ ആത്മവിശ്വാസം പാടില്ല. അയ്യപ്പനെയും ശിവനേയും പ്രാര്‍ത്ഥിക്കുക.


തിരുവോണം
കര്‍മ്മരംഗം പുഷ്ടിപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്ര ചുമതല ലഭിക്കും. ദമ്പതികള്‍ക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റത്തിന് സാധ്യത. പുതിയ തൊഴിലിനായുളള അന്വേഷണം. വിദേശത്ത് തൊഴില്‍ പ്രശ്നം അനുഭവിക്കുന്നവര്‍ക്ക് അനുകൂല സമയം. ആഡംബരചെലവേറും. രാശിനാഥനായ ശനി വക്രം തീര്‍ന്ന് നേര്‍ വഴിയിലെത്തിയത് പ്രയോജനമാകും. മുടങ്ങികിടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ജീവന്‍ വരും. സുഹൃത്ത് സഹായം കുറയും. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

അവിട്ടം
അനുഭവങ്ങള്‍ ഗുണപ്രദം. തടസ്സം നീങ്ങും. പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. പിതൃപുത്ര ബന്ധം നന്നാകും. കുംഭകൂറുകാര്‍ക്ക് ഭൗതിക നേട്ടം. ശത്രു ദോഷം കുറയും. ആഭരണങ്ങളോ വസ്ത്രങ്ങളോ ലഭിക്കും. വലിയ ലാഭം ലഭിക്കും. മകര കൂറുകാര്‍ക്ക് ആഭരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഊഹ കച്ചവടത്തില്‍ നഷ്ടം. ദാമ്പത്യ സുഖം കുറയും. ചെലവേറും. ദുരാരോപണങ്ങള്‍ നേരിടേണ്ടി വരും. പ്രമേഹം രക്തസമ്മര്‍ദ്ദം എന്നിവ ശ്രദ്ധിക്കണം. അയ്യപ്പന് നീരാജനം വെച്ച് പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വ്രതമെടുക്കുക.

ചതയം
പ്രവര്‍ത്തന മേഖലയില്‍ കാലോചിതമായ മാറ്റം വരുത്തും. സ്വയം മാറാന്‍ ശ്രമം. തടസ്സങ്ങളില്‍ തളരില്ല. എതിരാളികളെ കൃത്യമായി മനസ്സിലാക്കി തിരിച്ചടിക്കും. വീട്ടില്‍ സമാധാനം. സുഖഭോഗങ്ങള്‍ക്ക് സാഹചര്യം. വരുമാനവും കൂടെ ചെലവും കൂടും. പേരു ദോഷം വരാതെ നോക്കണം. സ്ത്രീകള്‍ക്ക് ഉദര രോഗ സാധ്യത. വീട് പണി പുരോഗമിക്കാത്തതില്‍ വിഷമം. ഭക്ഷ്യ വിഷബാധ കരുതണം. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക.പായസം പുഷ്പാഞ്ജലി നടത്തുക.


പൂരൂരുട്ടാതി
പലതരം നേട്ടങ്ങള്‍ക്ക് സാധ്യത. തടസ്സങ്ങള്‍ മാറിക്കിട്ടും. കര്‍മ്മ കുശലത അംഗീകരിക്കപ്പെടും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. പുതിയ ബിസിനസ്സ് ആലോചിക്കും. ധനാഗമ തടസ്സം നീങ്ങും. സ്ഥലങ്ങള്‍ വില്‍ക്കും. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അതിജീവിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. അനാവശ്യമായ ഉല്‍ക്കണ്ഠകള്‍ ഒഴിവാക്കണം. മാസത്തിന്റെ രണ്ടാം പകുതിയില്‍ കര്‍മ്മരംഗം വിപുലമാകും. സ്ത്രീകളാല്‍ അപമാനിക്കപ്പെടാന്‍ സാധ്യത. അവസരത്തിനൊത്ത് പെരുമാറുക. അയല്‍ക്കാരുമായി കലഹം ഉണ്ടാവതെ നോക്കണം. അയ്യപ്പ സ്വാമിയേയും മഹാ വിഷ്ണുവിനെയും ധ്യാനിക്കുക.

ഉത്രട്ടാതി
സാമാന്യമായ നേട്ടങ്ങള്‍ ഉണ്ടാവും. ഉദ്യോഗ തടസ്സങ്ങള്‍ മാറും. ഉയര്‍ച്ചയ്ക്ക് സാധ്യത. ബിസിനസ്സില്‍ മെച്ചം. ചില തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ശത്രുക്കളെ കരുതണം. മാസത്തിന്റെ രണ്ടാം പകുതിയില്‍ കടബാധ്യതകള്‍ക്ക് പരിഹാരം വരും. വീട് നിര്‍മ്മാണം പൂര്‍ത്തിയാകും. ഉല്ലാസ യാത്രകള്‍ക്ക് അവസരം. കൂട്ടു കച്ചവടത്തില്‍ നഷ്ടം. ഉപരിപഠനത്തിന് സാധിക്കും. സമൂഹ മധ്യത്തില്‍ ഉയര്‍ന്ന സ്ഥാനം. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

രേവതി
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. നിര്‍ബന്ധ ശീലങ്ങള്‍ മൂലം കുടുംബാംഗങ്ങള്‍ പിണങ്ങിയേക്കും. ആത്മാഭിമാനത്തിന് വേണ്ടി അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം. പ്രവൃത്തിയില്‍ ഉത്സാഹം നഷ്ടപ്പെടും. മേലധികാരികളുടെ അപ്രീതി,  വ്യക്തി ബന്ധങ്ങളില്‍ വിള്ളല്‍. പുതിയ കാര്യങ്ങള്‍ തുടങ്ങരുത്. മാസത്തിന്റെ രണ്ടാം പകുതിയില്‍ നല്ല അവസരം വരും. മനപ്രയാസം കുറയും. ധനനേട്ടം ഉണ്ടാവും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഗുണം. യാത്രകള്‍ ആവശ്യമായി വരും. കുടുംബത്തില്‍ സന്തോഷം കൈവരും. പുതിയ വാഹനം, ഭൂമി വാങ്ങും. ശ്രീകൃഷ്ണ ഭഗവനെ പ്രാര്‍ത്ഥിക്കുക.

 

Leave a Reply

Your email address will not be published.

Previous Story

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്‍സ് അസോസിയേഷന്‍ ഉള്ളിയേരി യൂണിറ്റ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു

Next Story

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ