പഠിച്ചിരിക്കുന്നത് നല്ലതാ
കേരള പോലീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടി. എല്ലാ ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാവുന്നതാണ്.
വിശദവിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കേരള പോലീസ് അറിയിച്ചു. 0471-2318188