അരിക്കുളം: സംസ്ഥാനത്ത് ഗസറ്റഡ് ഓഫീസർ മാരുൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി അസീസ്.
ഇൻഫർമേഷൻകേരളമിഷൻ നടത്തിയ പരിശോധനയിൽ വ്യാപകമായി പെൻഷൻ തട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിക്കാൻ തയ്യാറാകാത്തത് അഴിമതിയിൽപിണറായി സർക്കാറിലെ മന്ത്രിമാർക്കുള്ള പങ്ക് വെളിപ്പെടുമെന്ന ഭയത്താലാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്പെഷൽ കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട്
ഇ.കെ. അഹമ്മദ് മൗലവി അന്യ ക്ഷത വഹിച്ചു.
ജന.സെക്രട്ടരി വി.വി.എം ബഷീർ സ്വാഗതവും കെ.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിആസ്ഥാന മന്ദിരമായ ബാഫഖി തങ്ങൾ കമ്യൂണിറ്റി ഡവലപ്മെന്റ് റിസോഴ്സ് സെന്റർ നിർമ്മാണ ഫണ്ട് സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കി.
പഞ്ചായത്തിലെ മുഴുവൻ ശാഖാ കമ്മറ്റികളും ഡിസംബർ ഒന്നിന് പ്രത്യേക കൺവെൻഷനുകൾ ചേർന്ന് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിക്കും. മുഴുവൻ ശാഖകളിലേയും പ്രവർത്തനങ്ങൾ പ്രത്യേകം ചുമതല നൽകിയ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. വി.പി കെ അബ്ദുള്ള, കെ .എം
സക്കരിയ, പൊയിലങ്ങൽ അമ്മത്, കെ.എം അബ്ദുസ്സലാം, മർവ അരിക്കുളം സംസാരിച്ചു.