അത്തോളി അത്താണി ഓട്ടമ്പലം നെല്ല്യത്തിൽ അയ്യപ്പഭക്തസമിതി സംഘടിപ്പിച്ച അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തിനിർഭരമായി . അത്തോളി കുനിയിൽ തെരു ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, ചെണ്ടമേളം നിശ്ചലദൃശ്യം എന്നിവയുടെ അകമ്പടിയോട് കൂടിയാണ് പാലക്കൊമ്പ് എഴുന്നള്ളത്ത്’ നടത്തിയത്.നൂറുകണക്കിന് ഭക്തജനങ്ങൾ അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പങ്കാളികളായി