കൊയിലാണ്ടി: കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണ പ്രവർത്തനത്തിന് സാങ്കേതിക അനുമതിയായി. തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം . തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിച്ചിരുന്നു . ഇതിൻ്റെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു . സാങ്കേതിക അനുമതി ലഭിച്ചതോടെ പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടക്കും. നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനകം പ്രവൃത്തി ആരംഭിക്കാനാവുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. കേരളത്തിൽ ശക്തമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കാപ്പാട് തീരം .നേരത്തെ പ്രദേശത്ത് എൻ.സി.സി.ആർ ന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട് . കടൽഭിത്തി പുനർ നിർമ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകും.
Latest from Local News
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി