പേരാമ്പ്ര:സംസ്ഥാന വനിതാ ലീഗ് ട്രഷറർ പി. പി. നസീമ ടീച്ചറുടെ വേർപാടിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു. പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം കെ സി. കുട്ട്യാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷർമിന കോമത്ത് അദ്ധ്യക്ഷത വഹിച്ചു വഹീദ പറേമ്മൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, സൽമ നന്മനക്കണ്ടി, എ. വി. സക്കീന, എം.എം ആയിഷ, സീനത്ത് തറമ്മൽ, ഫാത്തിമത്ത് സുഹറ, പി കുഞ്ഞയിഷ , സീനത്ത് വടക്കയിൽ, സറീന ഒളോറ, ആർ. എം ത്വാഹിറ,സഫിയ പടിഞ്ഞാറയിൽ, സറീന അസീസ്, നസീമ വാളൂർ, ശരീഫ മണലും പുറത്ത്, ഹൈറുന്നിസ ചക്കിട്ടപ്പാറ,സക്കീന ഗഫൂർ, സുഹറ അരിക്കുളം,എന്നിവർ സംസാരിച്ചു.








