മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി പി ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സും വി. ട്രസ്റ്റ്‌ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണു പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും നടത്തി

മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി പി ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ 2024 നവംബർ 28 ന് വി. ട്രസ്റ്റ്‌ കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ സൗജന്യ കണ്ണു പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പ് വിജയകരമായി. ആശുപത്രിയിലെ ഓഫ്താൽമോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന നേത്ര പരിശോധന ക്യാമ്പിൽ നിരവധി നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്തു. കണ്ണുപരിശോധന, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ക്യാമ്പ് വഴി പരിഹാരമായി. മരുന്ന്, 20% മുതൽ 50% വരെ കിഴിവുകളുള്ള ടെസ്റ്റുകൾ, തുടർ ചികിത്സക്ക് ഫീസിളവ് തുടങ്ങിയ അനുകൂല്യങ്ങളും ലഭിച്ചു.

Leave a Reply

Your email address will not be published.