ആന്റിബയോടിക് മരുന്നുകളുടെ അമിത ഉപയോഗവും , ദുരുപയോഗവും ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോവുന്നത് , ഒപ്പം പല മരുന്നുകളുടെയും അനാവശ്യമായ ഉപയോഗവും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പരിതസ്ഥിതിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ എല്ലാ ആശുപത്രികളിലും നിർബന്ധമാക്കണമെന്ന് കുറ്റ്യാടിയിൽ നടന്ന കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഡോ.ഡി. സച്ചിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കരുണാകരൻ കുറ്റ്യാടി അദ്ധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ, ടി. സുഹൈബ്, ജയൻ കോറോത്ത്, ഷറഫുനീസ.പി, നജീർ.എം.ടി, സുനിൽകുമാർ.കെ എം,ഷജിൻ.എം,ഷീജ റിജേഷ്, എൻ.പ്രജന എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.സിനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഔഷധ വില വർദ്ധന നീക്കം പിൻവലിക്കുക, ജീവൻ രക്ഷാ മരുന്നുകളുടെ നികുതികൾ പിൻവലിക്കുക, സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തുക.
എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികൾ: ഷറഫുന്നീസ.പി (പ്രസിഡണ്ട് ) സുകുമാരൻ ചെറുവത്ത് അരുണ ദാസ് (വൈസ്.പ്രസി)
എൻ. സിനീഷ് (സെക്രട്ടറി) ഷജിൻ.എം, ഷെറിൻ കുമാർ .എം (ജോ.സെക്രട്ടറി) സുനിൽകുമാർ.കെ.എം (ട്രഷറർ).