ഡോ: സി.കെ. ഷാജിബ് രചിച്ച ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ എന്ന നോവൽ നവംബർ 30 ശനിയാഴ്ച പ്രകാശനം ചെയ്യും

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പർ ഡോ: സി.കെ. ഷാജിബ് രചിച്ച ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ എന്ന നോവൽ നവംബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രകാശനം ചെയ്യുന്നു. അധികാരഘടനകളോട് ഏറ്റുമുട്ടി ചരിത്രത്തിലേക്ക് തെറിച്ച് വീണ മനുഷ്യരുടെയും മനുഷ്യ ജീവിതത്തിലെ പലായനങ്ങളെയും ആന്തരിക വ്യഥകളെയും വൈകാരികവും വ്യതിരക്തവുമായി അവതരിപ്പിക്കുന്നതുമായ നോവൽ കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് (മാതൃഭൂമി) ശ്രീ അശോകൻ ചരുവിൽ ആണ് പ്രകാശനം ചെയ്യുന്നത്.

ശ്രീ.യു.കെ . കുമാരൻ പുസ്തകം ഏറ്റുവാങ്ങും. പി. വി ചന്ദ്രൻ ഉദഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ: വർഗീസ് ജോർജ്ജ്, ബിനീഷ് പുതുപ്പണം, ഡോ.പി.പി. പ്രകാശൻ, ഡോ: കെ. ജയരാജ്, നനീം നൗഷാദ്, ഷാജഹാൻ കാളിയത്ത്, ഡോ എൻ മോഹനൻ, ഡോ: സജി.കെ എസ് എന്നിവർ സംബന്ധിക്കുന്നു.

Leave a Reply

Your email address will not be published.