കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽവൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവരുകയായിരുന്ന15 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഒഡീസ സ്വദേശികളായ രണ്ടു സ്ത്രീകൾ അടക്കം, 6 പേർ പിടിയിലായി.. അമിത്ത് നായിക് (34) കാലി ചരൺ (34) പത്മാ ലാഹു ( 30) വിശ്വജിത്ത് ബഹ്റ (32) മണി മാലിക് (51), റിനാസാ (30) തുടങ്ങിയവരാണ് പിടിയിലായത്. റൂറൽഎസ്പി നിധിൻ രാജിന്റെ നേതൃത്വത്തിലുളളഡാൻ സാഫ് സ്ക്വാഡാണ് കഞ്ചാവ്പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി പോലീസിന് കൈമാറി.ഇന്നലെ ഉച്ചയ്ക്ക് 2.40 ഓടെ . കണ്ണൂർ, കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മുതൽ ഇവരെ നിരീഷിക്കുകയായിരുന്നു ട്രെയിൻ കൊയിലാണ്ടിയിലെത്തിയപ്പോൾ പോലീസ് കംബാർ ട്ട്മെന്റ ലെക്ക് ഇരച്ചുകയറുകയായിരുന്നു. കഞ്ചാവ് പിടികൂടുകയായിരുന്നു. ബാഗുകളിൽ ഒരു കിലോയുടെ കെട്ടുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത് റൂറൽ എസ്.പി. നിധിൻ രാജിന്റെ കീഴിലുളള സംഘത്തിൽ എസ് ഐ.മനോജ് കുമാർ രാമത്ത്,എഎസ്ഐമാരായ വി.സി ബിനീഷ്. വി.വി.ഷാജി, വി.സദാനന്ദൻ , , ഇ.കെ.മുനീർ, എസ് സി പി ഒ, മാരായ എൻ.എം.ഷാഫി, ടി.കെ. ശോഭിത്ത്. ഇ.കെ. അഖിലേഷ്, എന്നിവരും കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ് ഐ മനോജ്, ഗിരീഷ്, അബ്ദുറഹിമാൻ,എ.എസ്. ഐ സുനിത.ഒ.കെ.സുരേഷ്, സി.പി ഒ മൗ വ്യ. തുടങ്ങിയവരും പങ്കെടുത്തു. പിടിച്ചെടുത്ത കഞ്ചാവ്കൊ കൊയില കൊയിലാണ്ടി പോലീസിന് കൈമാറി തുടർന്ന് തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യേഗസ്ഥർ കൊയിലാണ്ടിറെയിൽവെസ്റ്റേഷനിൽ എത്തി മഹസ്സർ തയ്യാറാക്കി
Latest from Main News
നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര
ബിവറേജസ് കോർപറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ്
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ
കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശയവിനിമയം നടത്തി. ലോകത്ത്, യുവ
കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി കേരളാ പൊലീസ്. വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്