അയ്യപ്പൻ വിളക്ക് ഉത്സവം; സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അത്തോളി : അത്താണി ഓട്ടമ്പലം കൊളക്കാട് നെല്ല്യത്തിൽ അയ്യപ്പഭക്തസമിതിയുടെ നേതൃത്വത്തിൽ നെല്ല്യത്തിൽ വയലിൽ നടത്തുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ആരംഭമായി. ഇതിൻ്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സന്ദീപ് നായർ നേതൃത്വം നൽകി. വി ട്രസ്റ്റ്‌ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി.ശനിയാഴ്ച ഗണപതി ഹോമം, പ്രസാദ ഊട്ട്, പാൽകിണ്ടി എഴുന്നള്ളത്ത്, വെട്ടും തടവും,ഗുരുതി സമർപ്പണം, വിളക്ക്, എന്നിവ ഉണ്ടായിരിക്കും. തുടർന്ന് താലപ്പൊലി,നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, എന്നിവയുടെ അകമ്പടിയോട് കൂടി പാലക്കൊമ്പ് എഴുന്നള്ളത് അത്തോളി തെരു മഹാ ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാത്രി ഒൻപത് മണിക്ക് തുടിതാളം സ്റ്റേജ് പ്രോഗ്രാം ‘

 

Leave a Reply

Your email address will not be published.