അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, അൻപതിനായിരം രൂപ പിഴയും

നെല്ലിക്കാ പറമ്പ് , കരിമ്പന കണ്ടി കോളനി, വലിയ പറമ്പ് വീട്ടിൽ അബ്ദു റഹിമാൻ (61)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

2023ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ ചീർപ്പു വാങ്ങാൻ പോയ കുട്ടിയെ പ്രതി വീടിനകത്തേക്കു കൂട്ടികൊണ്ട്പോയി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു പിന്നീട് കുട്ടി വിവരം അമ്മയോട് പറയുക ആയിരുന്നു തുടർന്നു മുക്കം സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു.

മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കെ, സുമിത്ത്‌കുമാർ കെ എന്നിവരാണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.