മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ 1 മുതല്‍ 10 രൂപ ഫീസ്

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള മുതല്‍ക്കൂട്ടാവും. ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഡോ: സി.കെ. ഷാജിബ് രചിച്ച ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ എന്ന നോവൽ നവംബർ 30 ശനിയാഴ്ച പ്രകാശനം ചെയ്യും

Next Story

കൊയിലാണ്ടി വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ അന്തരിച്ചു

Latest from Main News

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച് 15

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിൽ നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിൽ നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ്

ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാകാരണങ്ങളാൽ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന്

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ. മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ