29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഐഎഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ കോഴിക്കോട് ജില്ലയിൽ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഐഎഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ (നവംബർ 29) കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് 5.30 ന് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ നിരവധി അവാർഡുകൾ നേടിയ മലയാള സിനിമ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും.

പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നടിയും മോഡലുമായ റിയ ഉഷ മുഖ്യാതിഥി ആകും. ഈ മാസം 27ന് കാസർകോട്ടെ കയ്യൂരിൽ നിന്ന് തുടങ്ങിയ ടൂറിംഗ് ടാക്കീസ് കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രദർശനങ്ങൾ കഴിഞ്ഞാണ് കോഴിക്കോട് എത്തുന്നത്. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം, മഹാശിവരാത്രി എന്നിവയുടെ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

Next Story

മൂടാടി നോർത്ത് മനയിൽ യു ഗോപാലൻ നായർ അന്തരിച്ചു

Latest from Main News

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്

അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) കേസുകൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ വേഗം തീർപ്പാക്കാൻ അഞ്ച് ജില്ലകളിൽ

എസ്‌എസ്‌എൽസി പരീക്ഷ കടുപ്പമാകും എന്ന പ്രചരണം വ്യാജം: വിദ്യാഭ്യാസ വകുപ്പ്

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ്.

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധന വേണ്ട; ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ഡിജിറ്റൽ ലൈസൻസ്

​ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ വലിയ ആശ്വാസമാകുന്നു. ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി

  കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ