പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വരുമ്പോഴോ സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വരുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേര്‍ക്കണമെങ്കില്‍ സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തി. വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ, ഭര്‍ത്താവും ഭാര്യയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കിയോ പങ്കാളിയുടെ പേര് ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍ വന്ന് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

സമാനമായി പാസ്‌പോര്‍ട്ടില്‍ നിന്ന് ജീവിത പങ്കാളിയുടെ പേര് ഒഴിവാക്കണമെങ്കിലും ഈ നടപടിക്രമങ്ങള്‍ പാലിക്കണം. മരണ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ലഭിച്ച വിവാഹമോചന ഉത്തരവ് സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യാം. അതുപോലെ മറ്റൊരു വിവാഹം കഴിച്ചാല്‍ പഴയ പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് മാറ്റി പുതിയ പങ്കാളിയുടെ പേര് കൂട്ടിച്ചേര്‍ക്കാനും രേഖകള്‍ സമര്‍പ്പിക്കണം. ഇതിനായി പുനര്‍വിവാഹം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതുമല്ലെങ്കില്‍ പുതിയ പങ്കാളിയോടൊപ്പം നില്‍ക്കുന്ന ചിത്രം പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് സമര്‍പ്പിക്കാവുന്നതുമാണ്.

 

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിലെ പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Next Story

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു

Latest from Main News

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം

സ്കൂളുകളിലെ പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണമെന്നാണ് നിർദേശം. പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്.

ഭക്ഷ്യ വിഷബാധ ; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രി വിട്ടു

വിനോദയാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റു പ്രവേശിപ്പിച്ചിരുന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ കളമശ്ശേരി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോഴിക്കോട് കട്ടിപ്പാറ

27-11-2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ