പ്രൊഫ. കല്പറ്റ നാരായണൻ നമിതം പുരസ്കാരം ഏറ്റു വാങ്ങി

പ്രൗഡ ഗംഭീരമായ സാംസ്കാരിക പരിപാടിയായി നമിതം പുരസ്കാര സമർപ്പണം. പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു  കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ. കല്പറ്റ നാരായണൻ നമിതം പുരസ്കാരം ഏറ്റു വാങ്ങി.

പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു കമ്മിറ്റി ഏർപ്പെടുത്തിയ നമിതം പുരസ്കാരം കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവ് പ്രൊഫസർ കല്പറ്റ നാരായണൻ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിൽ നിന്നും ഏറ്റു വാങ്ങി.
പന്തലായനി ബ്ലോക് കെ.എസ്.എസ്.പി.യു പ്രസിഡണ്ട് എൻ. കെ.കെ മാരാർ അധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. സി.ജി.എൻ ചേമഞ്ചേരി,എ.പി. എസ് കിടാവ് എന്നിവരോടുള്ള ആദര സൂചകമായാണ് നമിതം പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മൺമറഞ്ഞ ഈ മഹാ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ട് സി. അപ്പുക്കുട്ടി മാസ്റ്റർ പ്രഭാഷണം നടത്തി.
യു.കെ.രാഘവൻ, ടി.സുരേന്ദ്രൻ മാസ്റ്റർ,ഇ.ഗംഗാധരൻ മാസ്റ്റർ,ഒ. രാഘവൻ മാസ്റ്റർ, പി.ദാമോദരൻ മാസ്റ്റർ, ഭാസ്കരൻ ചേനോത്ത് എന്നിവർ സംസാരിച്ചു. പ്രെഫ. കല്പറ്റ നാരായണൻ മറുമൊഴി രേഖപ്പെടുത്തി.
പി.ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്തിണക്കി സുനിൽ തിരുവങ്ങൂർ, രാജ്‌മോഹൻ, വി.രാജൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ പ്രഭാകരൻ ആറാഞ്ചേരി എന്നിവർ അവതരിപ്പിച്ച ഗാന സല്ലാപം, കഥക് നൃത്തം എന്നിവ അവതരിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം

Next Story

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ