കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ.ഷെബില, ഇ.കെ. അജിത്ത്, കെ.എ.ഇന്ദിര നഗരസഭ സെക്രെട്ടറി , ഇന്ദു എസ് ശങ്കരി, അനുരാധ, നഗരസഭ കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ,ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ എന്നിവർ സംസാരിച്ചു. നഗരസഭയിലെ 71 അങ്കണവാടികളിലെ 630 കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടത്തി.








