കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക

തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് ലോക്‌സഭാ എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Next Story

കെ. എസ്. എഫ്. ഇ പൂക്കാട് കസ്റ്റമർ മീറ്റ് നടത്തി

Latest from Local News

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

പൊയിൽക്കാവ് മുതുകൂറ്റിൽ ക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ

പൊയിൽക്കാവ്‌ എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ നടക്കും. ആറിന്‌ വൈകീട്ട്‌ സുദർശന ഹോമം, ഏഴിന്‌ ത്രികാലപൂജ, എട്ടിന്‌

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം  റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്