വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി.

“വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ പോലും പാലിക്കാത്ത ഓഫീസുകൾ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷന് ബോധ്യമായി”-അദ്ദേഹം പറഞ്ഞു.

അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ ഹാജരാവാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാവുകയോ വ്യക്തമായ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകുകയോ ചെയ്തില്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ കമ്മിഷണർ അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി. ഓഫീസിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമച്ചിട്ടില്ല. കമ്മിഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തതയുള്ളതായിരുന്നില്ല. ഇത്തരത്തിലുള്ള അപാകതകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോർഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കർശന നിർദേശം നൽകി. ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു.
സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി; പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

Next Story

റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം

Latest from Local News

കോരപ്പുഴ ഡ്രഡ്ജിങ് ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശം

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം

മലപ്പുറത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം

.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ