ഭക്ഷ്യ വിഷബാധ ; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രി വിട്ടു

വിനോദയാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റു പ്രവേശിപ്പിച്ചിരുന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ കളമശ്ശേരി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്കു വിനോദയാത്ര വന്ന കുട്ടികളും അനുഗമിച്ച കെയർടേക്കർമാരും ഉൾപ്പെടെ 85 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ആകെ 104 പേരാണു സംഘത്തിലുണ്ടായിരുന്നത്. സംഘം തിരികെ പോയി.

Leave a Reply

Your email address will not be published.