കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ  നിന്ന് തകർപ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഇതാദ്യമായാണ് എം.പിയാകുന്നത്. റായ്ബറേലി എംപിയായ സഹോദരൻ രാഹുൽ ഗാന്ധി, രാജ്യസഭാ പാർലമെൻ്റ് അംഗമായ അമ്മ സോണിയ ഗാന്ധി എന്നിവരോടൊപ്പമാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്. കേരളത്തിൽ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വഗതം ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായി.

52 കാരിയായ പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.  

വയനാട്ടിൽ മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാൾ കോൺഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാർലമെന്റിൽ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ലോകസഭാ സന്ദർശക ഗ്യാലറിയിൽ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ സോണിയ ഗാന്ധിയുമെത്തിയിരുന്നു. 

 

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ

Next Story

27-11-2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ