പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം, മഹാശിവരാത്രി എന്നിവയുടെ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി, പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം, മഹാശിവരാത്രി എന്നിവയുടെ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനറായി പ്രേമൻ കീഴ്ക്കോട്ടിനേയും ചെയർമാനായി പത്മനാഭനെയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ അധ്യക്ഷനായി. അരവിന്ദൻ മധു കാളിയമ്പത്ത്, ബിന്ദുവളപ്പിൽ എന്നിവർ സംസാരിച്ചു. ഫെബ്രുവരി എട്ട് മുതൽ 15 വരെ ഭാഗവത സപ്താഹവും 20 മുതൽ 26 വരെ മഹാശിവരാത്രി ആഘോഷവും നടക്കും.

 

Leave a Reply

Your email address will not be published.