വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക. മദ്യക്കമ്പനികൾക്ക് അവരുടെ ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ സ്പോൺസർഷിപ്പിലൂടെ അവസരവും ഒരുക്കും.

കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കൊച്ചിയിൽ രണ്ടും തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ രണ്ടു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലും ആയിരിക്കും ഷോപ്പ്. നിലവിൽ ബവ്ക്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിൽ സെൽഫ് ഹെൽപ്പ് ഷോപ്പുകളാണ്.

 

Leave a Reply

Your email address will not be published.