തിരുവനന്തപുരം:കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളുമുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി കെ.പി.സി സി മുൻ പ്രസിഡണ്ട് കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത് ഒരു വർഷക്കാലമായിട്ടും പരിഹരിക്കാത്തതിലും ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങളുടെ വിഷയത്തിൽ വകുപ്പ് മന്ത്രിയും ഉദ്യോഗതല വിഭാഗവും കാണിക്കുന്ന അലസമായ നിലപാടിനെതിരെയും മാനേജ്മെന്റ് തലത്തിൽ യാതൊരുവിധ താൽപര്യവും ഇടപെടലും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലും തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് കൂടിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്
സംസ്ഥാന പ്രസിഡണ്ട് ടി.യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു
വി.ആർ പ്രതാപൻ, ബാബു ജോർജ്, എ ജേക്കബ്, സബീഷ് കുന്നങ്ങോത്ത്, ഏ പി ജോൺ, അനിൽകുമാർ ബി, കെ പ്രഹ്ളാദൻ , ആഭ ജി ശങ്കർ എന്നിവർ സംസാരിച്ചു
മാർച്ചിന് എ സഫീർ, എസ്.സൂര്യപ്രകാശ്, ഹക്കീം എ , ഏ.വി പ്രസാദ്, ജോസ് ആൻ്റണി,മനോജ് കുമാർ ഇടുക്കി എന്നിവർ നേതൃത്വം നൽകി.
Latest from Local News
പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ
ചേലിയ : ദേശസേവാ സമിതി ചേലിയ ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേമിന്റെ അവസാനം നിർത്തി വെച്ച പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായുള്ള
‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന
കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു. അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ സംവിധാനത്തിന്റെ ഭാഗമായുള്ള രക്തദാന ക്യാമ്പയിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി. കൊയിലാണ്ടി