കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ ആഘോഷിക്കും. ആറിന് വൈകീട്ട് അഞ്ച് മണിക്ക് സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനാവും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു മുഖ്യാതിഥിയാവും. തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം. ഏഴിന് വൈകീട്ട് 6.30ന് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി.എട്ടിന് രാവിലെ ശ്രീലാമോഹന്റെ വീണക്കച്ചേരി,വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒന്‍പതിന് വൈകീട്ട് 6.30ന് ടി.എച്ച്.സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി.10ന് രാവിലെ ഒന്‍പതിന് വി.കെ.സുരേഷ് ബാബുവിന്റെ (കണ്ണൂര്‍) പ്രഭാഷണം).വൈകീട്ട് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി. 11ന് വൈകീട്ട് ഡോ.അടൂര്‍ പി.സുദര്‍ശന്റെ സംഗീതക്കച്ചേരി,12ന് മുഡികൊണ്ടാന്‍ രമേഷ്(ചെന്നൈ) അവതരിപ്പിക്കുന്ന വീണകച്ചേരി. 13ന് തൃക്കാര്‍ത്തിക നാളില്‍ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് അഞ്ചിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം സമര്‍പ്പണം. കാര്‍ത്തിക ദീപം തെളിയിക്കല്‍, ചെങ്കോട്ടൈ ഹരിസുബ്രഹ്മമ്യത്തിന്റെ സംഗീത കച്ചേരി. തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറും,പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.കെ.പ്രമോദ് കുമാറും അറിയിച്ചു.
Latest from Local News
കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന
പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ.
മുതിർന്ന കോൺഗ്രസ് നേതാവ് നമ്പ്യാളത്ത് മൊയ്ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ്
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ