കൊയിലാണ്ടി: പെരുവട്ടൂരിൽ 13, 16, 18 വാർഡുകളെ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച പകൽ വീട് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന സേവന പുരസ്കാരം ലഭിച്ച കൊയിലാണ്ടി നഗരസഭക്കുള്ള അക്ഷര വീടിന്റെ ഉപഹാരം വയോമിത്രം കൺവീനർ പി.സുധാകരൻ സമർപ്പിച്ചു. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന ലൈബ്രറി “പുസ്തകപ്പുര” പദ്ധതി ശശി കോട്ടിലിൽ നിന്നും ഗ്രന്ഥങ്ങൾ സ്വീകരിച്ച് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. എ. പ്ലസ് സ്റ്റഡി സെന്ററിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയാണ് ഈ പദ്ധതിയിലേക്ക് ആദ്യമായി ഗ്രന്ഥങ്ങൾ സമർപ്പിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, ജിഷ പുതിയെടുത്ത്, ചന്ദ്രി, സി.സുധ,
രജീഷ് വെങ്ങളത്ത് കണ്ടി, കെ.കെ.വൈശാഖ്, വികസന സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷബില, മിഥുൻ കൊല്ലറക്കണ്ടി, എം.എ.ഷാജി, അൻവർ ഇയ്യഞ്ചേരി, വിജയഭാരതി, കെ.എ. കരുണാകരൻ, കെ.ബാലകൃഷ്ണൻ, പ്രമോദ് കാരുകുളങ്ങര എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട്
65 വർഷം പഴക്കമുള്ള കാവുംന്തറ – ചങ്ങരംവെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽനട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. ഇതിന്
കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി (കെ.എം പി.എസ്.എസ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യു.പി സ്കൂളിൽ വെച്ചു
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു. കൊയിലാണ്ടി വ്യവസായ പ്രമുഖൻ പരേതനായ പി. കെ കാദർ
ചേമഞ്ചേരി: വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില് നിര്മ്മിച്ച നാല് അണ്ടര്പാസുകളില്, ആറ് വരി പാതയുമായി ബന്ധിപ്പിച്ചത് പൂക്കാടില് മാത്രം. പൂക്കാട്, തിരുവങ്ങൂര്, ചെങ്ങോട്ടുകാവ്,