സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച അക്ഷരം മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച അക്ഷരം മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങൾ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ  കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദർശിപ്പിക്കുന്നതിനോ ആയിരിക്കും. അതിൽനിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട്  വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ്  ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്.
15,000 ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടും. അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന  വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനം ബ്രോഷർ പ്രകാശിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി നിർവഹിച്ചു. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു.   തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാക്കി മൂന്നു ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വർത്തമാനകാലത്ത് വായനയിലേക്കു പുതുതലമുറയെ തിരികെക്കൊണ്ടുവരുന്നതിന് എല്ലാവരിലൂടെയും സഹകരണത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.  സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ടി. പദ്മനാഭൻ, എം. കെ. സാനു, എം. മുകുന്ദൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം. ആർ. രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധർ, മിനി ആന്റണി, ഡോ. വീണ എൻ. മാധവൻ, ഫാ. ജോർജ് കുടിലിൽ, പി. കെ. ജയചന്ദ്രൻ, പിവികെ പനയാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Next Story

ചേമഞ്ചേരി തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം.D.782 പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ