പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ ഡിസംബര്‍ 4ന് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞയെന്ന് സ്‌പീക്കറുടെ ഓഫിസ് അറിയിച്ചു.
സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഇരുവര്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും. ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലോക്‌സഭയിലെത്തിയ ഒഴിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. രാഹുല്‍ ഇതാദ്യമായാണ് നിയമസഭയിലെത്തുന്നത്.