പാലാഴി റോഡ് ജംഗ്ഷൻ മേൽപ്പാലം ക്രിസ്മസിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വിഷുവിന് മുമ്പ് യാഥാർഥ്യമാകും കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ മേൽപ്പാലം ക്രിസ്മസിന് മുമ്പായി നാടിനു സമർപ്പിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

മേൽപ്പാലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാത-66ലെ
പ്രധാന റീച്ചായ രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലമാണ് പന്തീരാങ്കാവ് ഭാഗം.
മാൾ, സൈബർപാർക്ക് എന്നിവ ഉള്ളതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കിലോമീറ്ററുകൾ നീളുന്ന ഗതാഗതസ്തംഭനം നിത്യകാഴ്ചയായിരുന്നു. ഇതിനൊക്കെ പരിഹാരമായിട്ടാണ്
ബൈപ്പാസിലെ ഏറ്റവും നീളംകൂടിയ പാലം വിഭാവനം ചെയ്തത്, മന്ത്രി വ്യക്തമാക്കി.

690 മീറ്റർ നീളമുള്ള പാലം ക്രിസ്മസിന് മുമ്പ് തന്നെ തുറന്നുകൊടുക്കും. ഇരുവശത്തുമായി രണ്ടു മേൽപ്പാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്. പാലം തുറക്കുന്നതോടെ വലിയ മാറ്റമാണ് വരാൻ പോകുന്നത്.

മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കാനും പ്രവൃത്തി സമയത്തിനു പൂർത്തിയാക്കാനും പരാതികൾ പരിഹരിക്കാനും മറ്റുമായി എല്ലാവരും ഒറ്റകെട്ടായി നിന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ, ജില്ലാ ഭരണകൂടം, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരികൾ, നാട്ടുകാർ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പൂർണമായും സഹകരിച്ചു.
ഏറ്റെടുക്കാൻ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയിൽ വൻ വില കൊടുത്താണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 415 കോടിയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് അടുത്ത മഴക്കാലത്തിനു മുമ്പ്, വിഷു സമ്മാനമായി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്

Next Story

പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ