അരിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് പ്രൊപ്പോസൽ അരിക്കുളംപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനവികാരത്തെ മറികടക്കാനുള്ള കുത്സിത തന്ത്രത്തിന്റെ ഭാഗമാണെന്ന് അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആരോപിച്ചു. ഭൂമിശാസ്ത്രപരമായ അതിരുകൾ സ്വീകരിക്കാമായിരുന്നിട്ടും കാൽനട യാത്രപോലും ചെയ്യാത്ത നാട്ടിടവഴികളെ അതിരുകളാക്കി തങ്ങളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണ് ഭരണസമിതി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അശാസ്ത്രീയമായ വാർഡ് വിഭജനം നടത്തിയത് എന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കൺവൻഷൻ ആരോപിച്ചു. വാർഡ് വിഭജനം പുന:പരിശോധിച്ചില്ലെങ്കിൽ നിയമനപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ സി. രാമദാസ് അധ്യക്ഷത വഹിച്ചു. കൺവീനർ അഷറഫ് എൻ കെ, വി.വി.എം ബഷീർ മാസ്റ്റർ ശശി ഊട്ടേരി കെ. അഷറഫ് മാസ്റ്റർ ശ്രീധരൻ കണ്ണമ്പത്ത് ശ്രീകുമാർ സുഹൈൽ മാസ്റ്റർ പൊയിലങ്ങൽ അഹമ്മദ് കെ എം അബ്ദുസ്സലാം പി കെ കെ ബാബു ലതേഷ് പുതിയടത്ത് കെ എം മുഹമ്മദ് സക്കരിയ. പി പി കെ അബ്ദുല്ല എന്നിവർ സംസാരിച്ചു.