അഴിയൂർ : ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തി കാരണം പ്രയാസം നേരിടുന്ന ഭാഗങ്ങൾ , കെ.കെ രമ,എംഎൽഎ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും സന്ദർശിച്ചു. ടോൾ ബൂത്ത് സ്ഥാപിക്കുന്ന പ്രദേശത്തെ പരിസരവാസികളുടെ യാത്ര പ്രശ്നങ്ങൾ എം പി. ഹൈവേ അതോറിറ്റി എന്നിവരുടെ സാനിധ്യത്തിൽ .ചർച്ച നടത്തും. പുതിയ പാതയിൽ നിന്നും പഴയ റോഡിലേക്ക് ഇറങ്ങുന്ന ഭാഗം റീ ടാറിംങ്ങ് നടത്താനും മുക്കാളി , റെ: സ്റ്റേഷൻ റോഡ് പഴയപടി താർ ചെയ്ത് ഗതാഗത സൗകര്യമൊരുക്കാനും തീരുമാനമായി. ചോമ്പാല എൽ.പി. സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗം അതിർ നിർണയിച്ച് കോമ്പൗണ്ട് വാൾ കെട്ടാനുള്ള തീരുമാനവും, ട്രൈനേജ് ഇല്ലാത്ത ഭാഗത്ത്, എം എൽ എ യുടെ ഫണ്ട് അനുവദിച്ച് ട്രൈനേജ് നിർമ്മിക്കാനും, അടിപാതയിലേക്ക് മഴ കാലത്ത് വെള്ള കെട്ട്’ ഒഴിവാക്കാൻ ആവശ്യമായ പ്രവർത്തം സമയബന്ധിതമായി പൂർത്തിയാക്കാനും ധാരണയായി ‘ ഏ.ടി. ശ്രീധരൻ, കെ. പി. ജയകുമാർ,ഹാരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, പി.കെ. പ്രീത,പി.പി. ശീധരൻ, കെ.പി. വിജയൻ, പ്രദീപ് ചോമ്പാല ഏ.ടി. മഹേഷ്, പി.കെ. രാമചന്ദ്രൻ, ടി.സി. തിലകൻ എന്നിവരും വഗാഡ് കമ്പനി പ്രതിനിധികളും പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന്
അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും അപർണ. ജി. എം.കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി. ചെങ്ങോട്ടുകാവ് ഒതയോത്ത് കൃഷ്ണശ്രീയിൽ ഗംഗാധരന്റെയും മാലതിയുടെയും
ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന