ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രമേൽശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലൻ അമ്പാടി നിർവഹിച്ചു.

പ്രമുഖ വ്യക്തികളായ കൊയിലാണ്ടി നഗരസഭ കൗൺസിലറായ അസീസ് മാസ്റ്റർ, മുൻസിപ്പൽ കോൺട്രാക്ടർ സെൽവരാജ്, പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസത്, പിഷാരികാവ് ക്ഷേമ സമിതി രക്ഷാധികാരി ഇ.എസ് രാജൻ, കെ ചിന്നൻ നായർ,കെ എം ആർ രാജീവൻ, സി സത്യചന്ദ്രൻ, ടി കെ ചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പ്രേമം സെക്രട്ടറി ജയേഷ്, നിർമ്മാണ കമ്മിറ്റി ചെയർമാൻ പി ഗോപി, കൺവീനർ രാജചന്ദ്രൻ ശ്രീരാഗം എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ കട്ടില വെക്കൽ കർമ്മത്തിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.