സംസ്ഥാനത്ത് റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്ത് റേഷൻ കാർഡുകൾ മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11  മണി മുതൽ നൽകാം. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 10 വൈകിട്ട് 5 മണിവരെയാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in

അതേസമയം റേഷൻ കാർഡുകളിലെ പിഴവുകൾ തിരുത്താൻ റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നു. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഭക്ഷ്യസുരക്ഷാവകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്  പരിശോധന നടത്തി

Next Story

29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

Latest from Main News

സർക്കാർ ഉദ്യോഗസ്ഥർ മൂന്ന് മാസത്തിലധികം അവധിയിൽ പോയാൽ ഉടൻ ഒഴിവ് നികത്തും ; ഉത്തരവ് ഇറക്കി കേരള സർക്കാർ

 സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവധിയിൽ പോയാൽ അവരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാം. ഇത് സംബന്ധിച്ച് കേരള സർക്കാർ

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇത്രയും വലിയ ഹട്ട് തകർന്ന് വീണിട്ടും

മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിക്കാൻ ഉത്തരവായി

മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിക്കാൻ ഉത്തരവായി. നിലവിൽ സിപിഐ എം സംസ്ഥാന

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട്

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍

ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ)