മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ മറിഞ്ഞു

കൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഹാജി പി.കെ സ്കൂ‌ളിന് സമീപത്ത് തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ കാർ യാത്രികർക്ക് ആർക്കും സാരമായ പരിക്കില്ല.സ്കൂളിന് സമീപത്തെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published.