കേന്ദ്രഗവണ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരായി നവംബർ 26 നു ഐക്യ ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കെ.എസ്.എസ്. പി. യു ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യപ്രകടനം നടത്തി. സമാപന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.സുകുമാരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി ബാലൻ, പി സുധാകരൻ,ബ്ലോക്ക് പ്രസിഡണ്ട് ദേവസ്യ കെ. വർഗീസ്, വൈസ്പ്രസിഡൻറ് വി.കെ. വേണുഗോപാലൻ, ബ്ലോക്ക് സെക്രട്ടറി പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.








