കൊയിലാണ്ടി :പന്തലായനി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിക്ക് പി.ടി എ യുടെയും ജീവകാരുണ്യസംഘടനകളുടെയും നേതൃത്തത്തിൽ നിർമിച്ചുനൽകുന്ന സ്നേഹഭവനത്തിന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റിയുടെ ധന സഹായം. പ്രവർത്തകർ സ്വരൂപിച്ച തുക സ്കൂൾ പി ടി എ ഭാരവാഹികൾക്ക്
കൈമാറി. കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ ഷിഹാബുദ്ധീൻ എസ് പി എച്ച്, എ. അസിസ്,റഷീദ് മൂടാടി, രാജേഷ്കീഴരിയൂർ,ഫാറൂഖ്,റിയാസ്, അഹമദ്മൂടാടി,ഫൈസൽഡീലക്സ്,ഹാഷിം പുന്നക്കൽ, രാജൻകൊളാവിപ്പാലം, വി എം ചന്ദ്രൻ, സ്കൂൾ പി ടി എ ഭാരവാഹികളായ പി.എം. ബിജു ,പ്രമോദ് രാരോത്ത് എന്നിവരും സന്നിഹിതരായിരുന്നു.








