മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് പിടിക്കണം ഇബ്രാഹിം തിക്കോടി

ചേമഞ്ചേരി: അനുഭവം കൊണ്ടും അറിവു കൊണ്ടും സമ്പന്നരായ മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് മുന്നോട്ടു പോയാൽ ഇന്ന് കാണുന്ന ദുരന്തങ്ങൾക്ക് വലിയൊരു ശതമാനം പരിഹാരം ഉണ്ടാകുമെന്ന് കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം ചേമഞ്ചേരി യൂണിറ്റ് വാർഷികവും, എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണവും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമാരി ദേവനന്ദയുടെ പ്രാർത്ഥനയോടെ വാർഷികം ആരംഭിച്ചു. ജോ. സെക്രട്ടറി എം. കെ ഗോപാലൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി അച്യുതൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ എൻ .കെ. കെ മാരാർ എം .സി. വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. ടി. പി രാഘവൻ, ഇ. ഗംഗാധരൻ മാസ്റ്റർ, കാർത്തി മേലോത്ത് എന്നിവർ സംസാരിച്ചു. സ്മാർട്ട്ഫോൺ എങ്ങനെ ഫലപ്രദമായും, സുരക്ഷിതമായും ഉപയോഗിക്കാം എന്ന വിഷയത്തിൽ ഇ. രാജൻ (റിട്ടയേർഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ക്ലാസ് എടുത്തു . സെക്രട്ടറി വി.വി. ഉണ്ണി മാധവൻ റിപ്പോർട്ടും ഖജാൻജി ഒ.കെ വാസു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ഉണ്ണിമാധവൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

ഫണ്ട് സമാഹരണ കാമ്പയിൻ പോസ്റ്റർ ഡേ ആചരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി