നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നൂറ് ഇന പരിപാടികളിൽ ഒന്നായ പൂർവാധ്യാപക പൂർവവിദ്യാർഥി സംഗമം നടന്നു. പൂർവവിദ്യർഥിയും പേരാമ്പ്ര നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാടകം, സിനിമ, എഴുത്ത് എന്നീ മേഖലകളിൽ പ്രസിദ്ധനായ ശ്രീ ശിവദാസ് പൊയിൽക്കാവ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശ്രീ കുനിയിൽ രാഘവനെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പൂർവാധ്യാപകരെ പൂർവ വിദ്യാർഥികൾ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിന് പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രഞ്ജിത് നിഹാര അധ്യക്ഷനായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി രാജൻ, അമൽ സരാഗ, എം പി ടി എ പ്രസിഡൻ്റ് ഉമയ് ഭാനു, പൂർവ വിദ്യാർഥി പ്രതിനിധികളായി ചാലിൽ നാരായണൻ, ഓ കെ സുരേഷ്, സുനിൽ പാണ്ടിയാടത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ സി സുരേഷ്, അധ്യാപക പ്രതിനിധി സിന്ധു കെ കെ, മാനേജ്മെൻ്റ് പ്രതിനിധി അസിത കെ ആർ എന്നിവർ സംസാരിച്ചു. പൂർവാധ്യാപക പ്രതിനിധികളായി കെ പി ശങ്കരൻ മാസ്റ്റർ, കരുണൻ മാസ്റ്റർ, പി രത്നവല്ലി ടീച്ചർ, കെ കെ ഗംഗാധരക്കുറുപ്പ് മാസ്റ്റർ, പി ഗംഗാധരൻ മാസ്റ്റർ, കെ ശങ്കരൻ മാസ്റ്റർ, എന്നിവർ മറുപടി ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഗോപീഷ് ജി.എസ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് പൂർവ വിദ്യാർഥിയും പ്രശസ്ത കലാകാരനുമായ മധുലാൽ കൊയിലാണ്ടിയുടെ കോമഡി ഷോ നടന്നു. ക്ലാസിക്കൽ നൃത്തം, സംഘനൃത്തം, കരോക്കെ ഗാനമേള തുടങ്ങിയവയും ഇതോടൊപ്പം നടന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ
ചോറോട്-തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു (82) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ഉദയബാനു മകൾ:- ഉല്ലാസൻ , ശ്രീകല ,മഹേഷ് കുമാർ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്