കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ: കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതി സ്‌പെഷൽ ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി ചെയർമാനുമായ കെ. നൗഷാദലി പരിപാടി ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷനായി. താലുക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി കെ.എം ദിലീപ്, കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ, വൈസ് ചെയർമാൻ ശശി പാറോളി, കൈൻഡ് വിമൻസ് ഇനീഷ്യേറ്റിവ് സെക്രട്ടറി സാബിറ നടുക്കണ്ടി, കൈൻഡ് ഖത്തർ ചാപ്റ്റർ പ്രതിനിധി വി.കെ യുസുഫ്, കൈൻഡ് ഫൗണ്ടേഷൻ അംഗം എരോത്ത് അഷറഫ് , പാരാ ലീഗൽ വളണ്ടിയർ പി.സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കോഴിക്കോട് ഇംഹാൻസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഷീബ നൈനാൻ അൽഷിമേഴ്സ് രോഗം, പ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.കൈൻഡ് വളണ്ടിയർ കോ-ഓർഡിനേറ്റർ എം.ജറീഷ് സ്വാഗതവും ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.