കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തിരിതെളിഞ്ഞു.നവംബര്‍ 25 മുതല്‍ ഡിസംബര്‍ 22 വരെയാണ് ഉത്സവകാലം. 27ന് വൈകീട്ട് ഏഴിന് കല്ലൂര്‍ ഉണ്ണികൃഷ്ണ മാരാരുടെ തായമ്പക. 28ന് രാത്രി ഏഴിന് കടമേരി ഉണ്ണികൃഷ്ണ മാരാര്‍,ഹരീഷ് തൊട്ടില്‍പ്പാലം എന്നിവരുടെ തായമ്പക. 30ന് രാത്രി ഒന്‍പതിന് ശ്രുതി മധുരം,ഡിസംബര്‍ ഒന്നിന് വൈകീട്ട് എന്‍.കെ.ബിന്ദുവിന്റെ വീണകച്ചേരി,രാത്രി ഒന്‍പതിന് ഭക്തിഗാനാലാപനം. മൂന്നിന് രാത്രി ഒന്‍പതിന് കലാപരിപാടികള്‍.നാലിന് രാത്രി 9ന് നൃത്ത പരിപാടി. അഞ്ചിന് രാത്രി ഏഴിന് മുചുകുന്ന് ശശിമാരാര്‍,തൃക്കുറ്റിശ്ശേരി സതീഷ് മാരാര്‍ എന്നിവരുടെ തായമ്പക. ആറിന് വൈകീട്ട് ലളിതാ സഹസ്രനാമം,വൈക്കം ശിവഹരി ഭജന്‍സ് ഒരുക്കുന്ന സംഗീത വിരുന്നു.ഏഴിന് വൈകീട്ട് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം. എട്ടിന് വൈകീട്ട് തൃക്കുറ്റിശ്ശേരി ശിവശഹ്കരമാരാര്‍,കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക. ഒന്‍പതിന് രാത്രി കലാപരിപാടികള്‍,10ന് കലാമണ്ഡലം കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന വിശേഷാല്‍ പഞ്ചവാദ്യം. 11ന് വൈകീട്ട് അക്ഷര ശ്ലോക സദസ്സ്,രാത്രി ഏഴിന് ചെര്‍പ്പുളശ്ശേരി ജയവിജയന്‍മാരുടെ ഇരട്ട തായമ്പക,മെഗാഷോ. 13ന് കാര്‍ത്തിക വിളക്ക് ദിവസം രാത്രി പനമണ്ണ ശശിമാരാര്‍,രാജേഷ് മാരാര്‍ ചെര്‍പ്പുളശ്ശേരി എന്നിവരുടെ ഇരട്ടതായമ്പക. 14ന് വൈകീട്ട് കൊകൊട്ടികളി,സദനം അശ്വിന്‍ മുരളിയുടെ തായമ്പക,പഞ്ചാരിമേളം.15ന് വൈകുന്നേരം കീഴൂര്‍ മഹാശിവക്ഷേത്രത്തിലേക്കുളള എഴുന്നളളത്ത്.16ന് രാത്രി നൃത്ത പരിപാടി. 17ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റം,ഇരിങ്ങാലക്കുട അമ്മന്നൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍ക്കൂത്ത്,കലാമണ്ഡലം നന്ദകുമാറുടെ ഓട്ടന്‍ തുളളല്‍,18ന് വൈകീട്ട് കാഴ്ചശീവേലി,വിളക്കിനെഴുന്നളളിപ്പ്,തായമ്പക. 19ന് ചെറിയ വിളക്ക്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഇരിങ്ങാലക്കുട ആശാ സുരേഷിന്റെ സോപാന സംഗീതം,20ന് വലിയ വിളക്ക്, രാവിലെ ഓട്ടന്‍ തുളളല്‍,ഉച്ചക്ക് കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,കലാമണ്ഡലം ദേവരാജന്‍,സദനം അശ്വിന്‍ മുരളി എന്നിവരുെട തായമ്പക,21ന് പളളിവേട്ട,രാവിലെ കാഴ്ചശീവേലി,ഉച്ചയ്ക്ക് ഇളനീര്‍ക്കുല വരവ്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഗ്രാമ ബലി,പാണ്ടിമേളം,പളളിവേട്ടയ്‌ക്കെഴുന്നളളിപ്പ്,22ന് ആറാട്ട് വൈകീട്ട് പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നളളിപ്പ്,പാണ്ടിമേളം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ
മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം