ദുബൈ കെ എം സി സി “ഈദ് അൽ ഇത്തിഹാദ് ” കോഴിക്കോട് ജില്ലയിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കും

ദുബൈ : ഡിസംബർ ഒന്നിന് ദുബൈ അൽനാസർ ലെഷർലാൻ്റിൽ നടക്കുന്ന ദുബൈ കെ.എം.സി.സി “ഈദ് അൽ ഇത്തിഹാദ് ” ദേശീയ ദിനാഘോഷ പരിപാടിയിൽ ജില്ലയിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രചരണ കൺവൻഷൻ തീരുമാനിച്ചു.

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി എ നസീർ കൺവൻഷൻ ഉത്ഘാടനം ചെയ്തു.

ദുബൈ കെ എം സി സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ മുഖ്യാതിഥി ആയിരുന്നു .

ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഓ കെ ഇബ്രാഹിം , എൻ കെ ഇബ്രാഹിം , ഹസ്സൻ ചാലിൽ , ഇസ്മായിൽ ഏറാമല , ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബെൻസ് മഹ്മൂദ് ഹാജി, ബാബു തിരുനാവായ , അബ്ദുല്ല ആറങ്ങാടി, അഡ്വ. മുസ്തഫ നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ മമ്മു എന്നിവർ സമ്പന്ധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വഗതവും , ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.

ഫൗസുദ്ധീൻ (തിരുവമ്പാടി) , ജലീഷ് (ബേപ്പൂർ ), കെ സി സിദ്ധീക്ക് (പേരാമ്പ്ര , ) അസീസ്‌ കാക്കേരി (കുന്നമംഗലം) ,അബ്ദുസ്സലാം പാളയത്തിൽ (എലത്തൂർ ), അബ്ദുസ്സലാം (കൊടുവള്ളി ), കാദർ കുട്ടി നടുവണ്ണൂർ (ബാലുശ്ശേരി) , ബഷീർ ജീലാനി (കുറ്റിയാടി) , ഹകീം മാങ്കാവ് (കോഴിക്കോട് സിറ്റി) , മൂസ മുഹ്‌സിൻ (വടകര), നാസിം പാണക്കാട് (കൊയിലാണ്ടി ), സുഫൈദ് ഇരിങ്ങണ്ണൂർ (നാദാപുരം ), അസീസ് സുൽത്താൻ മേലടി , എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി , തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തീൻ കോയ ഹാജി,മൊയ്തു അരൂർ,മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി, സറീജ് ചീക്കിലോട്,ഗഫൂർ പാലോളി,ജസീൽ കായണ്ണ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധത്തിന് ഐക്യദാർഡ്യം

Next Story

ഖാഇദുൽ ഖൗം 2025 ബ്രോഷർ അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി