കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ എ – ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോൽസവത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി ജി വി.എച്ച് .എസ്.എസിലെ , ചെണ്ട മേള കലാകാരന്മാരെയും കോൽക്കളി വിഭാഗം വിജയികളെയും , ചെണ്ട മേളത്തിന് കുട്ടികളെ ഒരുക്കുന്ന കളിപ്പുരയിൽ രവീന്ദ്രനെയും, കോൽക്കളിക്കായി കുട്ടികളെ ഒരുക്കിയ അ മുബാറക് കളരി സംഘത്തിലെ പി.ടി. ഷാമിലിനെയും, ഷാക്കിബിനെയും സ്കൂളിൽ ആദരിച്ചു. പ്രധാനദ്ധ്യാപകൻ കെ.കെ. സുധാകരൻ ,പി.ടി.എ അംഗം പി.പി.സുധീർ എന്നിവർ വിജയികൾക്ക് മെമ്മേന്റോ നൽകി. സീനിയർ അസി.എസ്. രഞ്ജു ,എൻ.കെ .വിജയൻ, എൻ.ശ്രീനേഷ്, എഫ്.എം. നസീർ, കലോൽസവ കൺവീനർ സരുൺ ദാസ്, സംസാരിച്ചു.








