ചിട്ടി നിക്ഷപ തട്ടിപ്പ് ; കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്

കോഴിക്കോട് : ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. ആറ് വർഷത്തോളമായി കാരാട്ട് കുറീസിന്റെ ബ്രാഞ്ച് മുക്കത്ത് പ്രവർത്തിക്കുന്നുണ്ട്.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്.
രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചു. പലതും കസ്റ്റഡിയിലുമെടുത്തു.

 പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും  തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു. ഇതോടെയാണ് ഇരുപതോളം നിക്ഷേപകർ മുക്കം പൊലീസിൽ പരാതിപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം പൂട്ടി പ്രതികൾ മുങ്ങി.   പാലമോട് ഉണ്ണിച്ചന്തം സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷിർ എന്നിവരാണ് കാരാട്ട് കുറീസിൻ്റെ ഉടമകൾ. സംസ്ഥാനത്തിൻ്റെ പലയിടത്തും പരാതികൾ ഉയർന്നതോടെ, പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 

Leave a Reply

Your email address will not be published.

Previous Story

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

Next Story

മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ മറിഞ്ഞു

Latest from Local News

മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് പിടിക്കണം ഇബ്രാഹിം തിക്കോടി

ചേമഞ്ചേരി: അനുഭവം കൊണ്ടും അറിവു കൊണ്ടും സമ്പന്നരായ മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് മുന്നോട്ടു പോയാൽ ഇന്ന് കാണുന്ന ദുരന്തങ്ങൾക്ക്

ഫണ്ട് സമാഹരണ കാമ്പയിൻ പോസ്റ്റർ ഡേ ആചരിച്ചു

മേപ്പയ്യൂർ: തലയെടുപ്പോടെ ബാഫഖി തങ്ങൾ സ്മരണ ഉയർത്തി കോഴിക്കോട് നഗരത്തിൽ നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്‌മെൻ്റ് സെൻ്ററിൻ്റെ ഫണ്ട്

ഖാഇദുൽ ഖൗം 2025 ബ്രോഷർ അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

ദുബൈ : ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖിതങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെയും , കർമ്മ

ദുബൈ കെ എം സി സി “ഈദ് അൽ ഇത്തിഹാദ് ” കോഴിക്കോട് ജില്ലയിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കും

ദുബൈ : ഡിസംബർ ഒന്നിന് ദുബൈ അൽനാസർ ലെഷർലാൻ്റിൽ നടക്കുന്ന ദുബൈ കെ.എം.സി.സി “ഈദ് അൽ ഇത്തിഹാദ് ” ദേശീയ ദിനാഘോഷ