കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറി കുട്ടോത്ത് വളവിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഒരു തെങ്ങ് ലോറിയുടെ മുകളിൽ വീണ നിലയിലാണുള്ളത്. സംഭവ സമയം അതുവഴി കടന്നുപോവുകയായിരുന്ന ടൂറിസ്റ്റ് വാഹനത്തിലെ ചെറുപ്പക്കാരാണ് ഡ്രൈവറെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published.

Previous Story

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി

Next Story

ഭക്ഷ്യസുരക്ഷാവകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്  പരിശോധന നടത്തി

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27