ഫണ്ട് സമാഹരണ കാമ്പയിൻ പോസ്റ്റർ ഡേ ആചരിച്ചു

മേപ്പയ്യൂർ: തലയെടുപ്പോടെ ബാഫഖി തങ്ങൾ സ്മരണ ഉയർത്തി കോഴിക്കോട് നഗരത്തിൽ നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്‌മെൻ്റ് സെൻ്ററിൻ്റെ ഫണ്ട് സമാഹരണത്തിൻ്റെ പോസ്റ്റർ ഡേ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.ടി.കെ.എ ലത്തീഫ് എം.കെ അബ്ദുറഹിമാൻ,, എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.